Home LATEST NEWS malyalam പുതിയ വാർത്ത മുംബൈയിൽ 15,000 പേരെ വിഷഗുളികകൾ നൽകി കൊല്ലാൻ ശ്രമിച്ച ഫയ്യാസ് പ്രേംജി ‘എക്സ് മുസ്‍ലിം’; ഞെട്ടിക്കുന്ന...

മുംബൈയിൽ 15,000 പേരെ വിഷഗുളികകൾ നൽകി കൊല്ലാൻ ശ്രമിച്ച ഫയ്യാസ് പ്രേംജി ‘എക്സ് മുസ്‍ലിം’; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

2
0

Source :- SIRAJLIVE NEWS

മുംബൈ | മുഹറം ഘോഷയാത്രയ്ക്കിടെ പതിനയ്യായിരം പേരെ വിഷഗുളികകൾ നൽകി കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഫയ്യാസ് പ്രേംജിയുടെ തീവ്രവാദ ചിന്താഗതികളിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ വർഷങ്ങൾക്ക് മുമ്പ് ഇസ്‍ലാം മതം ഉപേക്ഷിച്ച് സ്വയം ‘എക്സ് മുസ്‍ലിം’ ആയി പ്രഖ്യാപിച്ചയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ‘എക്സ് മുസ്‍ലിം’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന ഇയാൾ, കടുത്ത ഇസ്‌ലാം വിരുദ്ധതയും കമ്മ്യൂണിറ്റിക്ക് നേരെയുള്ള വിദ്വേഷവും മൂലമാണ് ഈ ക്രൂരമായ കൂട്ടക്കൊലയ്ക്ക് മുതിർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓൺലൈൻ ലോകത്ത് പുരോഗമനവാദിയായി ചമഞ്ഞ് ഒടുവിൽ കൊടും ഭീകരതയുടെ പാതയിലേക്ക് ഇയാൾ എത്തിയത് എങ്ങനെയെന്നാണ് മുംബൈ പോലീസ് പരിശോധിക്കുന്നത്.

പൂനെയിലെ അറിയപ്പെടുന്ന ഖോജ ശിയാ വ്യവസായ കുടുംബത്തിലെ അംഗമായിരുന്ന ഫയ്യാസ് പ്രേംജി, മതത്തോടുള്ള എതിർപ്പ് രേഖപ്പെടുത്തിയാണ് ഓൺലൈൻ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായത്. 2015-16 കാലഘട്ടത്തിൽ കമ്മ്യൂണിറ്റിക്കുള്ളിൽ നവീകരണ ശ്രമങ്ങൾ നടത്തുന്നു എന്ന വ്യാജേന ഇയാൾ ചില ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് പിന്തുണ ലഭിക്കാതിരിക്കുകയും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയും ചെയ്തതോടെ ഇയാളുടെ ഉള്ളിലെ വിദ്വേഷം വളരുകയായിരുന്നു എന്ന് പോലീസ് കരുതുന്നു.

2019 ഓടെ താൻ ഇസ്‌ലാം മതം ഉപേക്ഷിച്ചതായും യുക്തിവാദിയായ എക്സ് മുസ്‌ലിം ആണെന്നും ഇയാൾ പരസ്യമായി പ്രഖ്യാപിച്ചു. തുടർന്ന് വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പോഡ്‌കാസ്റ്റുകളിലും തീവ്ര ഇസ്‌ലാം വിരുദ്ധ യൂട്യൂബ് ചാനലുകളിലും ഇയാൾ സ്ഥിരം സാന്നിധ്യമായി മാറി. ഇസ്‌ലാം മതവിശ്വാസികളെയും അവരുടെ ആചാരങ്ങളെയും അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു ഇയാളുടെ വിഡിയോകളും പോസ്റ്റുകളും. ഒടുവിൽ ഈ ഓൺലൈൻ വിദ്വേഷ പ്രചാരണം ഒരു വൻ കൂട്ടക്കൊലപാതകത്തിനുള്ള ആസൂത്രണത്തിലേക്ക് വഴിമാറുകയായിരുന്നു.

മതപരമായ ആചാരങ്ങളെ പൂർണ്ണമായി ഇല്ലാതാക്കണമെന്ന തീവ്ര ചിന്താഗതിയാണ് മുഹറം ഘോഷയാത്രയെ ലക്ഷ്യമിടാൻ ഇയാളെ പ്രേരിപ്പിച്ചത്. ഇതിനായി ഇയാൾ തിരഞ്ഞെടുത്തത് എലിവിഷമായ സിങ്ക് ഫോസ്ഫൈഡ് (Zinc phosphide) ആയിരുന്നു. വേദനസംഹാരികൾ എന്ന വ്യാജേന പതിനയ്യായിരം കാപ്സ്യൂളുകളിൽ വിഷം നിറച്ച് വിശ്വാസികൾക്ക് നൽകാനായിരുന്നു പദ്ധതി.

Also Read‘15,000 പേരെ കൊല്ലാൻ പദ്ധതി’; മുംബൈയിൽ മുഹറം ഘോഷയാത്രയിൽ വിഷ ഗുളികകൾ വിതരണം ചെയ്തയാൾ പൊലീസ് പിടിയിൽ 
ഹോട്ടൽ മുറിയിലിരുന്ന് ദിവസങ്ങളോളം ഈ വിഷഗുളികകൾ നിർമ്മിക്കുമ്പോഴും താൻ ചെയ്യുന്നത് ഒരു ‘പുണ്യപ്രവൃത്തി’ ആണെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഈ ക്രൂരകൃത്യത്തിന് ഇയാൾക്ക് പണം നൽകിയതോ പിന്തുണച്ചതോ ആയ മറ്റ് വിദ്വേഷ ഗ്രൂപ്പുകൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ മുംബൈ പോലീസിന്റെ സൈബർ സെൽ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

Content highlights

Investigation into the Mumbai Muharram poisoning plot reveals that the accused, Fayyaz Premji, was a radicalized self-proclaimed ‘Ex-Muslim’ online influencer. His digital footprint shows a pattern of extreme hate speech and resentment toward his former community after facing social boycott. Police believe this deep-rooted animosity drove him to attempt a catastrophic mass murder of 15,000 Shia mourners using toxic zinc phosphide capsules. Cyber cell units are currently scanning his financial records and online associations to uncover any broader conspiracy.