Home LATEST NEWS malyalam പുതിയ വാർത്ത ജര്‍മ്മനിയില്‍ വെടിവെപ്പില്‍ ആറ് മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

ജര്‍മ്മനിയില്‍ വെടിവെപ്പില്‍ ആറ് മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

2
0

Source :- SIRAJLIVE NEWS

സ്റ്റേഡ്  | വടക്കന്‍ ജര്‍മ്മനിയിലെ സ്റ്റേഡ് നഗരത്തില്‍ തിങ്കളാഴ്ച അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെയും മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു

അമേരിക്കയെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമങ്ങള്‍ വളരെ കര്‍ശനമാണ്, അതിനാല്‍ ഇവിടെ കൂട്ടവെടിവെപ്പുകള്‍ ഉണ്ടാകുന്നത് വളരെ കുറവാണ്. 25 വയസ്സിന് താഴെയുള്ള ആര്‍ക്കും തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്നതിന് മുന്‍പ് മാനസികാരോഗ്യ പരിശോധന പാസാകേണ്ടതുണ്ട്.

ജര്‍മ്മനിയില്‍ അടുത്തിടെയുണ്ടായ കൂട്ടവെടിവെപ്പുകളിലൊന്ന് 2023 മാര്‍ച്ചിലായിരുന്നു. അന്ന് ഹാംബര്‍ഗില്‍ മുന്‍പ് യഹോവയുടെ സാക്ഷികളില്‍ അംഗമായിരുന്ന ഒരാള്‍ ആ ക്രിസ്ത്യന്‍ വിഭാഗത്തിലെ ആറ് പേരെ വെടിവെച്ചു കൊന്നതിന് ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു

Content Highlights: A shooting near a youth center in Stade, Northern Germany left six people dead and several injured on Monday. Police confirmed the arrest of the suspected shooter and two other accomplices. This rare mass shooting highlights Germany’s strict gun laws, which require psychological exams for youth.