Home rss national malayalam പുതിയ വാർത്ത മുഖ്യമന്ത്രിയും കൂട്ടരും ചുവപ്പ് പരവതാനി വിരിക്കുന്നു; യുഡിഎഫ് ഭരണം സംഘപരിവാറിന് വെടിമരുന്ന് ഉണക്കാനുള്ള കാലം

മുഖ്യമന്ത്രിയും കൂട്ടരും ചുവപ്പ് പരവതാനി വിരിക്കുന്നു; യുഡിഎഫ് ഭരണം സംഘപരിവാറിന് വെടിമരുന്ന് ഉണക്കാനുള്ള കാലം

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍  | യുഡിഎഫ് അധികാരത്തില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നത് സംഘപരിവാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി ജയരാജന്‍. കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു.

യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് ആര്‍എസ്എസ് കാണുന്നത്. ഹിന്ദു ഏകീകരണത്തിന് ബദലായി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജയരാജന്‍.
.

സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇപ്പോള്‍ 120 ദിവസത്തിലേറെ കഴിഞ്ഞു. അവരുടെ ഓരോ നടപടികളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആര്‍എസ്എസിനും സംഘപരിവാറിനും അനിഷ്ടമുണ്ടാക്കുന്നതോ അതൃപ്തി ഉളവാക്കുന്നതോ ആയ ഒരൊറ്റ നടപടിയും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബംഗാളില്‍ ചെയ്തതുപോലെ കേരളത്തിലും വെടിയുതിര്‍ക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ തങ്ങളുടെ വെടിമരുന്ന് ഉണക്കിവെക്കുന്ന സുവര്‍ണ്ണ കാലഘട്ടമായാണ് അവര്‍ ഈ യുഡിഎഫ് ഭരണത്തെ കാണുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുമായി കൈകോര്‍ത്താണ് രാജ്യത്ത് വര്‍ഗീയത കൂടുതല്‍ അപകടകരമായ രൂപം പ്രാപിക്കുന്നത്. ഇതിന് മറുമരുന്നെന്നോണം ചിലര്‍ മുന്നോട്ടുവെക്കുന്നത് മുസ്ലിം ഏകീകരണമാണ്. ഒരു വശത്ത് ഹിന്ദു ഏകീകരണവും മറുവശത്ത് മുസ്ലിം ഏകീകരണവും നടത്തുമ്പോള്‍ അതിന്റെ പ്രധാന വക്താക്കളായി മുന്നില്‍ വരുന്നത് മുസ്ലിം ലീഗാണ്. ലീഗിന്റെ ഓരോ പ്രവര്‍ത്തനങ്ങളും അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ജയരാജന്‍ ആരോപിച്ചു.

Content Highlights: CPM leader P Jayarajan alleged that Sangh Parivar benefits the most from UDF coming to power in Kannur. He accused Chief Minister VD Satheesan of helping RSS expand its influence in Kerala. Jayarajan also criticized Muslim League for acting like a Muslim BJP through communal polarization.