Home rss business malayalam മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തിനെതിരെ പ്രതിഷേധം; നിലപാട് തിരുത്തണമെന്ന് കെയുഡബ്ല്യുജെ

മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തിനെതിരെ പ്രതിഷേധം; നിലപാട് തിരുത്തണമെന്ന് കെയുഡബ്ല്യുജെ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി പ്രതികരിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകരെ അവർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണാൻ പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്നും യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരെ പരിപാടി അലങ്കോലപ്പെടുത്താൻ എത്തിയവരായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ചോദ്യം ചോദിച്ച ‘ദേശാഭിമാനി’ പത്രത്തിലെ മാധ്യമപ്രവർത്തകനോടാണ് മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.

വാർത്താസമ്മേളനത്തിൽ മര്യാദ പാലിക്കണമെന്നും നടപടികൾ തടസ്സപ്പെടുത്താനാണ് മാധ്യമപ്രവർത്തകൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടർന്ന് “നിങ്ങളിനി മിണ്ടരുത്” എന്ന് പറഞ്ഞ് അദ്ദേഹം അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.

സംഭവം മാധ്യമലോകത്തും രാഷ്ട്രീയ രംഗത്തും ചർച്ചയായിരിക്കുകയാണ്. പൊതുവേദികളിലും വാർത്താസമ്മേളനങ്ങളിലും മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ച സംഭവങ്ങൾ മുൻപും വിവാദമായിട്ടുണ്ടെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളെ മാനിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നും സംഘടന ഓർമ്മിപ്പിച്ചു.