Home rss national malayalam പുതിയ വാർത്ത മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം; സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം; സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട|മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം. അഭിഭാഷകന്‍ റോയ് എബ്രഹാമിനെയാണ് കേരളത്തിന്റെ സ്‌പെഷ്യല്‍ കോണ്‍സലായി നിയോഗിച്ചത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലും അദ്ദേഹം ഹാജരാകും.

കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലാകും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകുക. സീനിയര്‍ അഭിഭാഷകന്‍ മോഹന്‍ കതാര്‍ക്കിക്കൊപ്പം റോയ്  ഹാജരാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ ജി പ്രകാശിനെയാണ് നിയമിച്ചത്. 1992 മുതല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.

Content Highlights:
Kerala appointed Advocate Roy Abraham as special counsel in the Supreme Court for inter-state river water disputes, including Mullaperiyar. He will appear alongside Senior Advocate Mohan Katarki. Practicing in the apex court since 1992, he replaces Advocate G Prakash in this role.