Home rss national malayalam പുതിയ വാർത്ത മോദിയും അമിതാ ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു; പ്രതിഷേധം തുടരും: സിജെപി

മോദിയും അമിതാ ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു; പ്രതിഷേധം തുടരും: സിജെപി

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). കഴിഞ്ഞ മണിക്കൂറുകള്‍ ഏകാധിപത്യത്തിന്റേതായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമായി മാറിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടക്കുന്നത് പോലീസ് രാജ് ആണെന്ന് അശുതോഷ് റങ്ക ആരോപിച്ചു. അടിയന്തരാവസ്ഥ നേരിട്ട് കാണുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു. ഞങ്ങള്‍ ഇനിയും പോരാട്ടം തുടരും. ഇന്നലെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് അവര്‍ മറക്കരുത്.മോദിയും ഷായും തലകുനിക്കണം.

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് മോദിയും അമിത് ഷായുമാണ്. തിരഞ്ഞെടുപ്പ് കമീഷന്‍ പൂര്‍ണമായി കീഴടങ്ങി. ഇപ്പോള്‍ നടക്കുന്നത് രാജ്യത്തിന്റെയാകെ പ്രക്ഷോഭമാണ്. 13 കോടി വോട്ടര്‍മാരെയാണ് ഗ്യാനേഷിന്റെ നേതൃത്വത്തില്‍ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടിമാറ്റിയത്

ദീപ്‌കെയുടെ മുത്തശ്ശി മരിച്ചു. ഈ ദുഃഖത്തില്‍ ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്. മരണവാര്‍ത്തഅറിയിക്കുമ്പോഴും പോലീസ് മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളുടെ വക്കിലിനെ കാണാന്‍ പോലും അനുവദിച്ചില്ല. ഞങ്ങളുടെ ഫോണ്‍ അവര്‍ ബലമായി പിടിച്ചുവാങ്ങി. അവര്‍ ആ ഫോണില്‍ എന്തൊക്കെ ചെയ്തുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവര്‍ ചിലപ്പോള്‍ അത് ഹാക്ക് ചെയ്ത് കാണും. ഞങ്ങള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ അത് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. നാഷണല്‍ ഹ്യൂമന്‍ റൈറ്റ് കമ്മീഷനെല്ലാം ഇന്നലെ എവിടെയായിരുന്നുവെന്നും സിജെപി നേതാക്കള്‍ ചോദിച്ചു. പൊലീസ് ഗുണ്ടകളെ പോലെയാണ് ഞങ്ങളോട് പെരുമാറിയതെന്നും അശുതോഷ് റങ്കയും സൗരവ് ദാസും വ്യക്തമാക്കി.

Content Highlights: Cockroach Janata Party leaders Ashutosh Ranga and Sourav Das condemned the police crackdown during protests demanding the Chief Election Commissioner’s resignation. They alleged that Prime Minister Narendra Modi and Home Minister Amit Shah are waging a war against the public through police raj. The leaders vowed to continue their protests despite heavy-handed police actions and mistreatment