Home rss national malayalam പുതിയ വാർത്ത മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തില്‍ വയോധിക മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തില്‍ വയോധിക മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

2
0

Source :- SIRAJLIVE NEWS

മലപ്പുറം  | എടവണ്ണ ഒതായിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കെ ചാത്തല്ലൂരിലെ പരശുരാമന്‍ കുന്നത്ത് ഫാത്തിമയാണ് (60) മരിച്ചത്. കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം

ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സര്‍ക്കാര്‍ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വനം വകുപ്പില്‍ നിന്നുള്ള 5 ലക്ഷം രൂപ നാളെത്തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി കെ ബഷീര്‍ അറിയിച്ചു. പ്രദേശത്തേക്ക് ആര്‍ ആര്‍ ടി സംഘത്തെ അയക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: A 60-year-old woman died and three others were injured in a wild boar attack at Othai in Edavanna, Malappuram early in the morning. The government announced 14 lakh rupees compensation for the victim’s family and assured full medical expenses for the injured. An RRT team has been deployed to the area.