Home rss national malayalam പുതിയ വാർത്ത യു കെയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; 600ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

യു കെയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; 600ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

3
0

Source :- SIRAJLIVE NEWS

ലണ്ടന്‍ | യു കെയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 600ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രമുഖ വിമാന ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 ആണ് ഈ വിവരം പുറത്തുവിട്ടത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്‍ജിനീയര്‍മാര്‍ തുടരുകയാണെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വേസ്, ഈസിജെറ്റ്, കെ എല്‍ എം, ലുഫ്താന്‍സ തുടങ്ങിയ പ്രമുഖ എയര്‍ലൈനുകളുടെ സര്‍വീസുകളെയാണ് പ്രതിസന്ധി ബാധിച്ചത്. ലണ്ടനിലെ ഹീത്രൂ, സ്റ്റാന്‍സ്റ്റഡ്, സിറ്റി എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ മാഞ്ചസ്റ്റര്‍, ബിര്‍മിംഗ്ഹാം, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ തടസ്സപ്പെട്ടു.

ലണ്ടനിലെ പ്രധാന വിമാനത്താവളമായ ഹീത്രൂവില്‍ നിന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകേണ്ട നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ യു കെയിലേക്ക് എത്തുന്ന വിമാന സര്‍വീസുകളെ പ്രതിസന്ധി ബാധിച്ചിട്ടില്ല.

Content Highlights: A severe technical fault in the UK air traffic control system has led to the cancellation of around 600 flights across major airports. Travelers face widespread disruption and long delays while engineers work to resolve the system failure. Passengers are advised to verify flight status before heading out.