Home rss national malayalam പുതിയ വാർത്ത രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലെത്തി; കൊച്ചിയിൽ ഊഷ്മള സ്വീകരണം

രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലെത്തി; കൊച്ചിയിൽ ഊഷ്മള സ്വീകരണം

2
0

Source :- SIRAJLIVE NEWS

കൊച്ചി|  രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ കേരളത്തിലെത്തി. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 8.40ഓടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഗവർണർ രാജേന്ദ്ര ആർലേകർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മനോജ്, ജില്ലാ പോലീസ് മേധാവി (റൂറൽ) കെ എസ് സുദർശൻ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി എസ് അരവിന്ദ് എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഉപരാഷ്ട്രപതി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. അവിടെ നടക്കുന്ന ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി ഓണം ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാത്രി ലോക് ഭവനിൽ തങ്ങും.

തിങ്കളാഴ്ച രാവിലെ ലക്ഷദ്വീപിലെ അഗത്തിയിൽ എത്തുന്ന അദ്ദേഹം ഫിഷറീസ് മന്ത്രാലയത്തിന്റെ ഔട്ട്‌റീച്ച് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് കൊച്ചിയിലെത്തി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights:
Vice President CP Radhakrishnan arrived at Cochin International Airport for a two-day visit to Kerala and Lakshadweep. He was warmly received by Governor Rajendra Arlekar, Minister Roji M John, and other senior officials. His itinerary includes inaugurating events in Alappuzha, Thiruvananthapuram, Lakshadweep, and Kochi.