Home rss national malayalam പുതിയ വാർത്ത രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 9.50 രൂപയാണ് സിലിണ്ടറിന് കൂടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും മാറ്റമില്ല.

ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലക്‌നോ തുടങ്ങിയ നഗരങ്ങളില്‍ സിലിണ്ടറിന് 9.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,747.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 9.50 രൂപ മുതല്‍ 11.50 രൂപ വരെയാണ് വില വര്‍ധന. മുംബൈയില്‍ വില 2,701 രൂപയായി.

വാണിജ്യ എല്‍പിജി വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കൊല്‍ക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി. ഭുവനേശ്വര്‍, ഹൈദരാബാദ്, പട്ന എന്നീ നഗരങ്ങളിലും 11 രൂപയിലധികം വര്‍ധന രേഖപ്പെടുത്തി.

കേരളത്തിലും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2,784 രൂപയായി. ബെംഗളുരുവില്‍ 10 രൂപ ഉയര്‍ന്ന് 2,831 രൂപയായി. ഭുവനേശ്വറില്‍ 11 രൂപ വര്‍ധിച്ച് 2,919 രൂപയും, ഹൈദരാബാദില്‍ 11 രൂപ ഉയര്‍ന്ന് 2,996 രൂപയും ആയി. പട്‌നയിലാണ് വാണിജ്യ എല്‍പിജിക്ക് ഏറ്റവും ഉയര്‍ന്ന വില. ഇവിടെ 11 രൂപ വര്‍ധിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 3,029 രൂപയായി.

Content Highlights: Prices of 19 kg commercial LPG cylinders were hiked across India, rising by Rs 9.50 to Rs 11.50 in major cities. Rates for 14.2 kg domestic LPG cylinders remain unchanged for the third consecutive month. The revised prices came into effect following two months of consecutive price reductions.