Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ട് ഇന്ത്യാ സംഖ്യം നടത്തുന്ന സമരപോരാട്ടത്തില്‍ ഡല്‍ഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍.
പോലീസ് തടഞ്ഞുനിര്‍ത്തിയതോടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്ന് മുഖ്യമന്ത്രി ഡല്‍ഹി പോലീസിനെ വെല്ലുവിളിച്ചു. തുടർന്ന് ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊടുവിലാണ് രാഹുല്‍ഗാന്ധിയെ കാണാന്‍ പോലീസ് അനുമതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വോട്ടര്‍പ്പട്ടിക അട്ടിമറിക്കുന്നത് കേന്ദ്ര സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നുള്ള ഗൂടാലോചനയുടെ ഫലമാണ്. രാജ്യത്ത് വ്യാപകമായി കോടിക്കണക്കിന് വോട്ടര്‍മാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും തരിഞ്ഞെടുപ്പിനെ അട്ടിമറിച്ച് കൊണ്ടാണ് ബി ജെ പി കുറെക്കാലമായി പല സംസ്ഥാനങ്ങളിലും ജയിക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയ്ത് പോരാട്ടമാണെന്നും അഭിമാനത്തോട് കൂടിയാണ് താനീ സമരത്തല്‍ പങ്കെടുക്കുന്നതെന്നും രാഹുല്‍ ഗാന്ധിയെ കണ്ടിറങ്ങിയ മുഖ്യമന്ത്രി വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനാധിപത്യം തിരിച്ചുകൊണ്ട് വരുന്നതിന് വേണ്ടി, അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പ് നീതി പൂര്‍വമാക്കുന്നതിന് വേണ്ടി, മാത്രമല്ല നമ്മുടെ വോട്ടര്‍പ്പട്ടിക ക്രമത്തിലാക്കന്‍ വേണ്ടി നടത്തുന്ന ഈ സമരത്തോടൊപ്പം രാജ്യം മുഴുവനുണ്ടാകുമെന്നും അതിനായി കേരളത്തിന്റെ കൂടി പിന്തുണ അറിയിക്കാനാണ് സമരത്തിനെത്തിയതെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.
Content Highlights: Kerala Chief Minister V D Satheesan joined the INDIA alliance protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. He challenged Delhi Police after being initially stopped from meeting Rahul Gandhi before eventually getting permission. Satheesan accused the central government and Election Commission of conspiring to manipulate voter lists across the country.



