Home rss national malayalam പുതിയ വാർത്ത റഷ്യന്‍ നഗരത്തില്‍ ഉക്രൈന്റെ ഡ്രോണ്‍ ആക്രമണം; ഒരു മരണം ,അഞ്ച് പേര്‍ക്ക് പരുക്ക്

റഷ്യന്‍ നഗരത്തില്‍ ഉക്രൈന്റെ ഡ്രോണ്‍ ആക്രമണം; ഒരു മരണം ,അഞ്ച് പേര്‍ക്ക് പരുക്ക്

3
0

Source :- SIRAJLIVE NEWS

മോസ്‌കൊ | റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നഗരത്തിനു നേരെ ഉക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബെഗ്ലോവ്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഓയില്‍ ടെര്‍മിനലിലും സംഭരണ കേന്ദ്രത്തിലും റഷ്യന്‍ ഇ കൊമേഴ്സ് കമ്പനിയായ ഓസോണ്‍ ലോജിസ്റ്റിക്സ് സെന്ററിലും തീപിടിത്തമുണ്ടായതായും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഇന്റര്‍നെറ്റ് കമ്പനിയായ വി കെയുടെ ഡാറ്റാ സെന്ററില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായെങ്കിലും തങ്ങളുടെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാതെ ലഭ്യമാകുന്നുണ്ടെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം ഉക്രൈന്‍ അയച്ച 1015 ഡ്രോണുകളെ തങ്ങളുടെ സേന തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തെക്കന്‍ ഉക്രൈന്‍ നഗരമായ സപ്പോരിഷ്യയില്‍ റഷ്യ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ക്കും 18 കാറുകള്‍ക്കും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചതായി സപ്പോരിഷ്യ മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ മേധാവി മൈഖൈലോ സെമിക്കിന്‍ പറഞ്ഞു.

നാലര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയും ഉക്രൈനും ഊര്‍ജ്ജ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനക്ക് ശേഷവും ഉക്രൈനിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി കീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ പാലിക്കാന്‍ തയ്യാറാണെന്ന് ഉക്രൈനിയന്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നങ്കിലും ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഒരാഴ്ചക്കുള്ളില്‍ ഉക്രൈയ്‌നിലെ ഊര്‍ജ്ജ മേഖലകളില്‍ 76 തവണ റഷ്യ ആക്രമണം നടത്തിയെന്ന് സെലെന്‍സ്‌കി എക്‌സില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം ഉക്രൈനിലെ നാല് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലന്നും രാജ്യത്ത് പൂര്‍ണ്ണമായ വൈദ്യുതി മുടക്കം സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:

A Ukrainian drone attack on Saint Petersburg killed one person and injured five others, according to Governor Alexander Beglov. The strike triggered fires at an oil terminal and an Ozon logistics hub, while hitting a VK data center. Russia claimed to shoot down 1,015 Ukrainian drones nationwide.