Home rss national malayalam പുതിയ വാർത്ത റിയാദ് അരാംകോ കെട്ടിടത്തിന് നേരെ ആക്രമണശ്രമം; മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നേരിയ നാശനഷ്ടം, ആളപായമില്ല

റിയാദ് അരാംകോ കെട്ടിടത്തിന് നേരെ ആക്രമണശ്രമം; മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നേരിയ നാശനഷ്ടം, ആളപായമില്ല

3
0

Source :- SIRAJLIVE NEWS

റിയാദ് | സഊദി തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലുള്ള (KAFD) സഊദി അരാംകോയുടെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് നേരെ നേരിയ ആക്രമണശ്രമം ഉണ്ടായതായി സഊദി ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നാണ് സംഭവം. യമനിലെ ഹൂത്തി വിമതര്‍ തൊടുത്തുവിട്ട മിസൈലുകള്‍ സഊദി സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം തകര്‍ത്തതായും ഇതിന്റെ അവശിഷ്ടങ്ങള്‍ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതിനെ തുടര്‍ന്നാണ് പരിമിതമായ തോതില്‍ നാശനഷ്ടമുണ്ടായതെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

ആക്രമണത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ സുരക്ഷാ-പ്രതിരോധ വിഭാഗങ്ങള്‍ സ്ഥലത്തെത്തുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു. റിയാദിലെ ജനവാസ മേഖലകളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുടെ ഭാഗമായിരുന്നു അരാംകോക്ക് നേരെയുണ്ടായത്. സഖ്യസേനയുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു

യമനിലെ ഹൂത്തി വിമതര്‍ റിയാദിനും രാജ്യത്തിന്റെ തെക്കന്‍ മേഖലകള്‍ക്കും നേരെ തൊടുത്തുവിട്ട ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സഊദി വ്യോമപ്രതിരോധ സേന വിജയകരമായി തകര്‍ത്തതായും സഖ്യസേന അറിയിച്ചു. റിയാദിലും തെക്കന്‍ മേഖലകളിലുമായി രണ്ട് ക്രൂസ് മിസൈലുകളും ഒരു ഡ്രോണും തകര്‍ത്തു. തലസ്ഥാന നഗരിയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ വിഭാഗം തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. നവംബര്‍ തുടക്കം മുതല്‍ രാജ്യത്തിന്റെ വിവിധ മേഖലകളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന വ്യോമാക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണിത്. നേരത്തെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ മിസൈലും സഊദി സേന തകര്‍ത്തിരുന്നു.

ആക്രമണ പശ്ചാത്തലത്തില്‍ റിയാദ് നഗരത്തിലും നജ്റാന്‍ പ്രവിശ്യയിലും സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും അപകടസാധ്യത ഒഴിഞ്ഞതോടെ പിന്‍വലിച്ചു. ബുഖൈഖ്, അല്‍-അഹ്‌സ, ദമാം എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. നവംബറില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15-ലധികം ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് സഖ്യസേന തകര്‍ത്തത്. ശനിയാഴ്ച റിയാദിന് നേരെ വന്ന ക്രൂസ് മിസൈലും വെള്ളിയാഴ്ച നജ്റാനില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തിരുന്നു. നവംബര്‍ ആറിന് റിയാദിലും മക്കയിലും ഡ്രോണുകളും, നവംബര്‍ അഞ്ചിന് മദീനയില്‍ ബാലിസ്റ്റിക് മിസൈലും, അതിന് മുമ്പുള്ള ദിവസങ്ങളില്‍ കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളിലും ഹൂത്തികളുടെ ആക്രമണശ്രമങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു.

Content Highlights:The 6th Hajj Conference and Exhibition commences today in Jeddah, bringing together global delegates and pilgrim service providers. Organized by the Saudi Ministry of Hajj and Umrah, the event focuses on enhancing services and technology. It serves as a key platform for international agreements and innovations.