Home rss business malayalam റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിലേക്ക് ‘രാമായണ’; അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് കുതിപ്പ്

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിലേക്ക് ‘രാമായണ’; അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് കുതിപ്പ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ തിയേറ്ററുകളിലെത്തും മുമ്പേ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. 2026 നവംബർ 5ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് ഇന്ത്യയിലും വിദേശത്തും വൻ മുന്നേറ്റമാണ് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന പുരാണ ഇതിഹാസ ചിത്രം റിലീസിന് മുമ്പുതന്നെ 100 കോടി ക്ലബ്ബിലേക്ക് കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം ഇതിനകം 96.64 കോടി രൂപ നേടി. 898 നഗരങ്ങളിലായി 83,087 ഷോകൾക്കായി ഏകദേശം 25.68 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഭാഷാടിസ്ഥാനത്തിൽ ഹിന്ദി പതിപ്പാണ് മുന്നിൽ. 78.93 കോടി രൂപയാണ് ഹിന്ദി പതിപ്പിന്റെ അഡ്വാൻസ് ബുക്കിങ് വരുമാനം. തെലുങ്ക് പതിപ്പ് 8.09 കോടിയും കന്നഡ പതിപ്പ് 7.27 കോടിയും തമിഴ് പതിപ്പ് 1.86 കോടിയും നേടി. മലയാളം പതിപ്പിന്റെ മുൻകൂർ ടിക്കറ്റ് വിൽപ്പന 49.23 ലക്ഷം രൂപയിലെത്തി.

ഇന്ത്യൻ നഗരങ്ങളിൽ ഡൽഹി-എൻ.സി.ആർ മേഖലയാണ് അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിൽ. മുംബൈയിൽ 11.90 കോടി രൂപയുടെയും ബെംഗളൂരുവിൽ 9.97 കോടി രൂപയുടെയും ഹൈദരാബാദിൽ 5.83 കോടി രൂപയുടെയും പൂനെയിൽ 4.06 കോടി രൂപയുടെയും ടിക്കറ്റ് വിൽപ്പന രേഖപ്പെടുത്തി. വിദേശ വിപണികളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വടക്കേ അമേരിക്കയിൽ പ്രിവ്യൂ ഷോകളിലൂടെ മാത്രം 1.20 മില്യൺ ഡോളറിലധികം നേടിയ ചിത്രം, അമേരിക്കയിലെ ആദ്യ വാരാന്ത്യത്തിനായുള്ള മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ മൂന്ന് മില്യൺ ഡോളറിനോട് അടുക്കുകയാണ്.

നമിത് മൽഹോത്ര നിർമിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർക്കൊപ്പം രവി ദുബെ, സണ്ണി ഡിയോൾ, അനുപം ഖേർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, വിവേക് ഒബ്‌റോയ്, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. റിലീസിന് മുമ്പുള്ള ഈ വൻ മുന്നേറ്റം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.