Home rss national malayalam പുതിയ വാർത്ത മീനങ്ങാടിയില്‍ കാര്‍ യാത്രികനെ ആക്രമിച്ച കവര്‍ച്ച; രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍

മീനങ്ങാടിയില്‍ കാര്‍ യാത്രികനെ ആക്രമിച്ച കവര്‍ച്ച; രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍

4
0

Source :- SIRAJLIVE NEWS

കല്‍പ്പറ്റ |  വയനാട് മീനങ്ങാടിയില്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് കാറും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ പെരിങ്ങളം അനിയാരം മുത്തേടത്ത് താഴേകുനിയില്‍ എം രഞ്ജു (32), മട്ടന്നൂര്‍ സൗരവ് നിവാസില്‍ സൗരവ് സുനില്‍ (26) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കണ്ണൂരിലെ തലക്കണ്ണിയില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

ഇന്നോവ കാറില്‍ കര്‍ണാടകയിലെ ബേഗൂരില്‍ നിന്ന് വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് കവര്‍ച്ചക്കിരയായത്. രണ്ട് കാറുകളിലായി പിന്തുടര്‍ന്നെത്തിയ പത്തോളം പേരടങ്ങുന്ന അക്രമിസംഘം ഇന്നോവ കാറിന് കുറുകെ വാഹനം കയറ്റിയിട്ട് വഴി തടയുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ സൈഡ് ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത സംഘം ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

തുടര്‍ന്ന് യുവാവിനെ ബലമായി കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കി റോഡില്‍ തള്ളിയ ശേഷം ഇന്നോവ കാറും വാഹനത്തിലുണ്ടായിരുന്ന 21,000 രൂപയുമായി കടന്നുകളയുകയായിരുന്നു. മീനങ്ങാടി പോലീസ് നടത്തിയ ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവില്‍ കണ്ണൂര്‍ തലക്കണ്ണി ഭാഗത്ത് വെച്ച് നാട്ടുകാരുടെ കൂടി സഹകരണത്തോടെ പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു.പിടിയിലായ രണ്ടുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് . രഞ്ജുവിന് സുല്‍ത്താന്‍ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി വധശ്രമം ഉള്‍പ്പെടെ പതിമൂന്നോളം കേസുകളുണ്ട്. രണ്ടാം പ്രതിയായ സൗരവ് സുനില്‍ പയ്യന്നൂര്‍, വാടാനപ്പള്ളി സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

Content Highlights: Police arrested two men in Kannur hours after they pepper sprayed a driver on the Wayanad highway and stole his Innova car and cash. The suspects have multiple criminal cases registered against them. Investigation is ongoing to apprehend the remaining members of the ten person gang.