Source :- SIRAJLIVE NEWS
ലക്കിടി | ലക്കിടി കൂട്ടു പാതയ്ക്ക് സമീപം പെട്രോള്‍ പമ്പിന് അടുത്ത് സ്‌കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 12 കാരി മരിച്ചു. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകള്‍ ഫിയ ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.45നായിരുന്നു അപകടം.
സ്‌കൂട്ടര്‍ യാത്രക്കാരായ ആസിഫ്, സുമയ്യ മറ്റ് രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
Content Highlights: A 12 year old girl named Fiya Fatima died after a private bus hit a scooter near Lakidi Kootupatha in Palakkad. Her family members suffered injuries and were admitted to a private hospital in Ottapalam. The tragic road accident occurred on Monday morning around 9:45 AM.




