Source :- SIRAJLIVE NEWS
തിരുവനന്തപുരം|ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപ ഉത്സവ ബത്തയായാണ് വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 26.47 കോടി രൂപ അനുവദിച്ചു.
ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ തുക വര്‍ധിപ്പിക്കുന്നത്.
Content Highlights:
Kerala government has increased the Onam festival allowance for lottery workers by 1000 rupees. The state sanctioned 26.47 crore rupees benefiting over 26000 members and 9300 pensioners. Active agents and sellers will receive 8500 rupees while pensioners get 3750 rupees.




