Home LATEST NEWS malyalam പുതിയ വാർത്ത സമൂഹത്തിന് നേതൃത്വം നല്‍കുന്നവര്‍ പക്വതയുള്ളവരായിരിക്കണം: സി മുഹമ്മദ് ഫൈസി

സമൂഹത്തിന് നേതൃത്വം നല്‍കുന്നവര്‍ പക്വതയുള്ളവരായിരിക്കണം: സി മുഹമ്മദ് ഫൈസി

1
0

Source :- SIRAJLIVE NEWS

മഞ്ചേരി | സമൂഹത്തെ നയിക്കുന്നവര്‍ക്ക് ആത്യന്തികമായുണ്ടായിരിക്കേണ്ട ഗുണം പക്വതയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി. നേതാക്കള്‍ ഗ്രാമങ്ങളിലേക്കും വ്യക്തികളിലേക്കും ഇറങ്ങിച്ചെല്ലണം. നാട്ടില്‍ ജനങ്ങളെ നയിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും നേതൃഗുണമുള്ളവരുടെ പരിമിതി നന്നായുണ്ട്. എല്ലാവരും എല്ലാവരെക്കുറിച്ചും നല്ലതുമാത്രം പറയുമ്പോള്‍ മാത്രമാണ് നല്ലൊരു സമൂഹത്തെ നമുക്ക് പടുത്തുയര്‍ത്താനാവുക എന്നും സി ഫൈസി പറഞ്ഞു.

മഞ്ചേരിയില്‍ സമസ്ത സെന്റിനറി മലപ്പുറം ഈസ്റ്റ് ജില്ലാ കാര്യാലയം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് കൗണ്‍സില്‍ കാര്യാലയത്തിന്റെ ഉദ്ഘാടനം സമസ്ത ജില്ല ഉപാധ്യക്ഷന്‍ ശൈഖുനാ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ എസ് തങ്ങള്‍ ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, കെ എം എ റഹീം പ്രസംഗിച്ചു.

സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രൂസി, അലവി സഖാഫി കൊളത്തൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, പി എം മുസ്തഫ കോഡൂര്‍, ഹസന്‍ ബാഖവി പല്ലാര്‍, പി സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, കെ ഇബ്റാഹീം ബാഖവി, ഒ എം എ റശീദ്, ശരീഫ് നിസാമി മഞ്ചേരി, പി കെ ഷാഫി കൊളത്തൂര്‍, ശുഐബ് ആനക്കയം പങ്കെടുത്തു. കെ പി ജമാല്‍ കരുളായി സ്വാഗതവും എ പി ബഷീര്‍ ചെല്ലക്കൊടി നന്ദിയും പറഞ്ഞു.

Content Highlights:
Community leaders must exhibit maturity and foresight, said SYS leader C Muhammad Faisy. Addressing a public gathering, he emphasized the duty of guidance in modern society. He urged leaders to work toward social harmony and responsible governance.