Home rss national malayalam പുതിയ വാർത്ത വഖ്ഫ് ബോര്‍ഡ്: വിവിധ വിഭാഗങ്ങളുടെ സ്വത്ത് കണക്കാക്കും

വഖ്ഫ് ബോര്‍ഡ്: വിവിധ വിഭാഗങ്ങളുടെ സ്വത്ത് കണക്കാക്കും

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സംസ്ഥാനത്ത് വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്ക് കീഴിലുള്ള വഖ്ഫ് സ്വത്തുക്കളുടെ എണ്ണവും മൂല്യവും നിര്‍ണയിക്കാന്‍ വഖ്ഫ് ബോര്‍ഡ്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണിത്. ശിയ, സുന്നി, ബോറ, അഘാഖാനി, മറ്റ് പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വഖ്ഫ് സ്വത്തുക്കളുടെ എണ്ണം, മൂല്യം എന്നിവ സംബന്ധിച്ച് വിശദ വിവരങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

കേന്ദ്ര സര്‍ക്കാറിന്റെ ഉമീദ് ആക്ട് പ്രകാരം വഖ്ഫ് ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നിര്‍ണയിക്കുന്നതിനാണ് ഈ കണക്കെന്ന് റവന്യൂ വിഭാഗം വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നുണ്ട്. ബോര്‍ഡിന്റെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ബോര്‍ഡിനെതിരെയുള്ള കേസ് പരിഗണിക്കവെ സ്വത്ത് കണക്കെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഉമീദ് ആക്ട് പ്രകാരം വഖ്ഫ് ബോര്‍ഡില്‍ ശിയാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് ആലേ റസൂല്‍ ഫൗണ്ടേഷന്‍ നേരത്തേ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

Content Highlights:
The Kerala Waqf Board has decided to conduct a comprehensive assessment of assets belonging to various categories under its preview. This initiative aims to systematically catalogue waqf properties across the state to ensure better management and transparency. Further details are awaited.