Home rss national malayalam പുതിയ വാർത്ത വടകര എംഡിഎംഎ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

വടകര എംഡിഎംഎ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്  | അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും.പ്രതികളുടെ അക്കൗണ്ട് വഴിയാണ്  ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുള്ളത്. കേസില്‍ നിലവില്‍ ഒളിവിലുള്ള മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് പിടിയിലായ അജിത്തും വിശാലും.

ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്‌സ് ഓയില്‍ ഇന്‍ഡസ്ട്രീസിന് മുന്നില്‍ വെച്ച് സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് എന്നിവര്‍ അറസ്റ്റിലായിരുന്നു.

ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനും പിന്നീട് വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു

Content Highlights: Two more suspects, Ajith and Vishal from Wayanad, were arrested in the Vadakara MDMA case involving school teachers. Police found lakhs transacted through their accounts linked to absconding main accused Shinto. Four previously arrested accused, including three BRC teachers, are currently out on bail.