Source :- SIRAJLIVE NEWS
കോഴിക്കോട്| വടകര എം ഡി എം എ കേസില്‍ പ്രതിയായ പേരാമ്പ്ര ബി ആര്‍ സിയിലെ മുന്‍ അധ്യാപിക കീര്‍ത്തനയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി കാലാവധി.
വടകര എന്‍ ഡി പി എസ് കോടതിയുടേതാണ് നടപടി. ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗം വാദം.
ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതല്‍ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ബിആര്‍സിയിലെ മുന്‍ അധ്യാപികമാരും മറ്റ് പ്രതികളുമായ നീഷ്മ, കാവ്യ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഉടന്‍ പരിഗണിക്കും.
Content Highlights:
The Vadakara NDPS Court remanded former BRC teacher Keerthana into police custody until tomorrow 5 PM in connection with the MDMA drug case. Prosecution alleged direct links between the accused and the drug syndicate to collect evidence. Bail applications of co-accused Neeshma and Kavya are pending.




