Source :- SIRAJLIVE NEWS
കോഴിക്കോട് | നാട്ടിലെങ്ങും റബീഇന്റെ പരിമളം. മുത്ത് നബിയോടുള്ള സ്നേഹവായ്പുകള്‍ക്ക് ഇനി പൂക്കാലം. 1501-ാം നബിദിനത്തിന്റെ വരവറിയിച്ചുകൊണ്ട് റബീഉല്‍ അവ്വലിന്റെ ചന്ദ്രക്കല ഇന്നലെ മാനത്ത് തെളിഞ്ഞു. ത്വാലഅല്‍ ബദ്റു അലൈനാ… എന്ന് തുടങ്ങുന്ന മൗലിദിന്റെ മധുരഗീതങ്ങളില്‍ പള്ളികളും സ്ഥാപനങ്ങളും ഭവനങ്ങളും ഇനി ധന്യം. ഇശ്ഖിലലിയുന്ന 12 ദിനങ്ങളില്‍ വിശ്വാസിയുടെ അകതാരം ആഘോഷപൊലിമയില്‍ ഉയിര്‍കൊള്ളും.
നബിദിനം ആഘോഷം മാത്രമല്ല, മുത്ത്റസൂലിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനും സര്‍വതും പകര്‍ത്താനുമുള്ള അവസരം കൂടിയാണ്. റബീഇന്റെ വരവറിയിച്ചുകൊണ്ടുള്ള അലങ്കാര വെളിച്ചങ്ങളില്‍ മിന്നിമറയുകയാണ് നാട്. ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിലാണ് പ്രാസ്ഥാനിക കുടുംബം ഇത്തവണത്തെ നബിദിനത്തെ വരവേല്‍ക്കുന്നത്. മദ്ഹ് മേള, സ്നേഹലോകം, അങ്ങാടി മൗലിദ്, മെഗാ ക്വിസ്, മീലാദ് റാലി എന്നിങ്ങനെ വ്യത്യസ്ത പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംഘടിപ്പിക്കുന്ന മൗലിദുല്‍ അക്ബര്‍ ഈ മാസം 17ന് തിങ്കളാഴ്ചയാണ്.
Content Highlights:
The holy month of Rabi ul Awwal has arrived, bringing days of spiritual devotion and praise across Kerala. Faithful observe the birth month of Prophet Muhammad with special prayers and Mawlid recitations. Spiritual gatherings highlight the Prophet’s teachings of love and unity.




