Home rss national malayalam പുതിയ വാർത്ത സമസ്ത: സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് ഇന്ന് തുടക്കം

സമസ്ത: സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് ഇന്ന് തുടക്കം

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സമസ്ത: സെന്റിനറി കര്‍മ പദ്ധതികളുടെ ഭാഗമായി സോണ്‍ തലങ്ങളില്‍ 135 കേന്ദ്രങ്ങളില്‍ നടക്കുന്ന സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് ഇന്ന് തുടക്കമാകും. മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന പ്രഥമ കോണ്‍ക്ലേവ് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, മുഹമ്മദലി സഖാഫി വള്ളിയാട്, ജി അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, കബീര്‍ എളേറ്റില്‍, അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി, ശാദില്‍ നൂറാനി സംബന്ധിക്കും.

നാളെ 46 കേന്ദ്രങ്ങളിലും 16ന് 56 കേന്ദ്രങ്ങളിലും കോണ്‍ക്ലേവുകള്‍ നടക്കും. എറണാകുളത്തേത് ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന കേന്ദ്രങ്ങളില്‍ 22നാണ് സംഗമങ്ങള്‍. കോണ്‍ക്ലേവുകളില്‍ ‘ഖല്‍ബിലുണ്ട് എന്റെ നബി(സ്വ)’ എന്ന മീലാദ് ക്യാമ്പയിന്‍ പ്രമേയം, സ്വാതന്ത്ര്യ ദിനം, സെന്റിനറി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും.

വീടുകള്‍ തോറും സ്ഥാപിച്ച പെട്ടികളില്‍ സമാഹരിച്ച സെന്റിനറി നിധി യൂനിറ്റ് നേതാക്കളില്‍ നിന്ന് സംസ്ഥാന നേതൃത്വം ഏറ്റുവാങ്ങും. മൗലിദ് സദസ്സും ഇതിന്റെ ഭാഗമായി നടക്കും. സമസ്ത: കേന്ദ്ര മുശാവറ അംഗങ്ങളും പ്രസ്ഥാന ഘടകങ്ങളുടെ സംസ്ഥാന നേതാക്കളും നേതൃത്വം നല്‍കും. മുശാവറ അംഗങ്ങളുടെ നേതൃത്വത്തില്‍ 23 നേതൃസംഘങ്ങള്‍ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ നേതാക്കളും സംബന്ധിക്കും.

Content Highlights: The centenary conclaves of Samastha Kerala Jam-Iyyathul Ulama begin today with key programs. Islamic scholars and community leaders from various regions are participating in the grand event. The conclaves mark a historic milestone in Samastha’s hundred-year journey of educational service.