Home rss national malayalam പുതിയ വാർത്ത വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും; 110 വീടുകളുടെ പണി ഈ മാസം അവസാനത്തോടെ...

വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും; 110 വീടുകളുടെ പണി ഈ മാസം അവസാനത്തോടെ കഴിയും – മന്ത്രി ടി സിദ്ദിഖ്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി സിദ്ദിഖ്. 110 വീടുകളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ കഴിയുമെന്നും ബാക്കി വീടുകളുടെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഴപെയ്തതുകൊണ്ട് പെയിന്റിങ്ങിന്റെ കാര്യത്തില്‍ കുറച്ച് താമസം വന്നിരുന്നു എന്നാല്‍ ഇപ്പോള്‍ അതു മാറി. ഡിസംബര്‍ മാസത്തോടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കും. ആര്‍ക്കും ഒരു ആശങ്കയും വേണ്ട അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ പട്ടികയില്‍ ഇടം ലഭിക്കാത്ത ദുരന്തബാധിതരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് ടി സിദ്ദിഖ് പറഞ്ഞു.

Content Highlights:
Wayanad township construction will be completed by the end of October, announced Minister T Siddique. Construction of 110 houses will be finished by this month’s end, with all remaining works wrapping up by December. Steps are underway to include eligible disaster victims left out initially.