Home rss national malayalam പുതിയ വാർത്ത ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് 11, 12 തീയതികളില്‍ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് 11, 12 തീയതികളില്‍ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു.

ഇതേ തുടര്‍ന്ന്  സംസ്ഥാനത്ത് സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 11,12 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത പ്രവചിച്ചു. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Content Highlights:
Low pressure formed over Bay of Bengal will bring light to moderate rain across Kerala from September 10 to 14. Heavy isolated rain expected on September 11 and 12. Yellow alerts issued for Pathanamthitta, Kottayam, Idukki, Ernakulam, and Palakkad districts.