Home rss national malayalam പുതിയ വാർത്ത വളര്‍മതി വീണ്ടും ആശുപത്രിയില്‍; പിന്തുണയുമായി പ്രതിപക്ഷം

വളര്‍മതി വീണ്ടും ആശുപത്രിയില്‍; പിന്തുണയുമായി പ്രതിപക്ഷം

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | എല്‍ പി എസ് ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പി എസ് സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തില്‍ 18 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളര്‍മതി വീണ്ടും ആശുപത്രിയില്‍. വളര്‍മതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി സമരപ്പന്തലില്‍ നിന്ന് മാറ്റിയ ഇവരെ ഐ സി യുവില്‍ നിരീക്ഷണത്തിലാക്കി.

നേരത്തേ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളര്‍മതി സമരപ്പന്തലില്‍ തിരിച്ചെത്തി നിരാഹാരം തുടരുന്നതിനിടെയാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ ഉച്ചയോടെയാണ് വളര്‍മതി ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലെത്തിയത്. തനിക്ക് ഒരു അസുഖവുമില്ലാതിരുന്നിട്ടും ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സമരത്തില്‍ സംസാരിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നും വളര്‍മതി പറഞ്ഞു.

ആരോഗ്യനില മോശമായ ഒരാളെയാണോ പോലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്ന് ചോദിച്ച വളര്‍മതി, സമരം അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും പറഞ്ഞു.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സമരവേദി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. ഭരണത്തില്‍ വന്നാല്‍ ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. സര്‍ക്കാറിന്റേത് കാട്ടാളത്തപരമായ നിലപാടാണ്. പോലീസ് സ്വേച്ഛാധിപത്യപരമായി പന്തല്‍ പൊളിച്ചാല്‍ സമരം ഇല്ലാതാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പോലീസ് പൊളിച്ച സമരപ്പന്തല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വീണ്ടും കെട്ടിയിരുന്നു. 17 ദിവസമായി നിരാഹാര സമരം ചെയ്യുന്ന വളര്‍മതിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കാസര്‍കോട് സ്വദേശി എം ജയകൃഷ്ണന്‍ നിരാഹാര സമരം ഏറ്റെടുത്തിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പോലീസ് നടപടികളില്‍ പ്രതിഷേധിച്ചും പ്രകടനങ്ങള്‍ നടന്നു. ഇടത് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ക്ക് പുറമെ യുവമോര്‍ച്ചയും പ്രതിഷേധം ഏറ്റെടുത്തു.

ഇതിനിടെ എസ് എഫ് ഐയും എ ഐ വൈ എഫും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Content Highlights: activist Valarmathi has been admitted to the hospital once again following health concerns. Several opposition leaders have stepped forward to express their solidarity and support for her. The development has sparked significant attention in regional political circles.