Home rss national malayalam പുതിയ വാർത്ത വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ഗതാഗത വകുപ്പ്

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ഗതാഗത വകുപ്പ്

2
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി | കുവൈത്തില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 75 ദിനാര്‍ ആണെങ്കിലും കേസ് കോടതിയില്‍ എത്തിയാല്‍ ഇത് 150 മുതല്‍ 300 ദിനാര്‍ വരെ ഉയരുമെന്ന് ഗതാഗത വിഭാഗം പൊതുസമ്പര്‍ക്ക വിഭാഗം മേധാവി മേജര്‍ ഷാഹിന്‍ അല്‍ ഗരീബ് വ്യക്തമാക്കി. ഇതിനു പുറമേ നിയമലംഘകര്‍ക്ക് മൂന്നുമാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ നിയമ നടപടിക്രമങ്ങള്‍ പ്രകാരം പിഴ ലഭിച്ചാല്‍ ഉടന്‍ തന്നെ അനുരഞ്ജന ഉത്തരവ് വഴി പിഴയടക്കാന്‍ കഴിയും. റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൈകാര്യം ചെയ്യും. ഇത്തരം കേസുകള്‍ ട്രാഫിക് കോടതിയിലേക്ക് കൈമാറും. അവ അനുരഞ്ജന ഉത്തരവ് വഴി തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും ഷാഹിന്‍ അല്‍ ഗരീബ് അറിയിച്ചു.

പുതിയ ഗതാഗത നിയമം പിഴയീടാക്കാന്‍ മാത്രമായി ഉള്ളതല്ലെന്നും, മറിച്ച് നിരവധി അപകടങ്ങള്‍ക്കും അതുവഴി ഉണ്ടാകുന്ന മരണങ്ങള്‍ക്കും പരുക്കുകള്‍ക്കുമെല്ലാം കാരണമാകുന്ന ഡ്രൈവിംഗ് ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:
Kerala Motor Vehicles Department has toughened penalties for using mobile phones while driving. The initiative aims to reduce road accidents caused by distraction and ensure strict compliance with safety rules. Repeat offenders will face severe consequences including license suspension and higher fines.