Home rss national malayalam പുതിയ വാർത്ത വിനായക ചതുര്‍ഥി: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിനായക ചതുര്‍ഥി: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

3
0

Source :- SIRAJLIVE NEWS

കാസര്‍കോട് | വിനായക ചതുര്‍ഥി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂനിവേഴ്സിറ്റി പരീക്ഷകള്‍, സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മറ്റ് പൊതു നിയമന പരീക്ഷകള്‍ എന്നിവക്ക് അവധി ബാധകമല്ല.

അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ ട്രഷറികള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വാണിജ്യ ബേങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

Content Highlights: Kasaragod District Collector has declared a holiday for educational institutions tomorrow in view of Vinayaka Chaturthi celebrations. The local holiday applies to schools, colleges, and professional institutions across the district. Public exams scheduled earlier will remain unchanged as per the official notification.