Home rss national malayalam പുതിയ വാർത്ത ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു; യാത്ര വൈകി, നവജാതശിശു...

ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു; യാത്ര വൈകി, നവജാതശിശു മരിച്ചു

2
0

Source :- SIRAJLIVE NEWS

സംഭാല്‍| ഉത്തര്‍പ്രദേശിലെ റോഡിലെ കുഴിയില്‍ വീണ് ആംബുലന്‍സ് രണ്ടു മണിക്കൂറിലധികം വഴിയില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ചികിത്സ നല്‍കാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തകര്‍ന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് റോഡിലെ കുഴിയില്‍പ്പെട്ട് രണ്ടു മണിക്കൂറോളം വഴിയില്‍ കിടക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് കുഞ്ഞിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. പിന്നീട് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തക്കസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നത്.

തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കണമെന്നും കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Content Highlights:
A newborn died in UP’s Sambhal after an ambulance got stuck in a pothole for over two hours. The infant was being rushed to the district hospital due to breathing issues. Relatives and locals staged heavy protests demanding strict action against authorities for negligent road maintenance.