Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി; 10 ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി; 10 ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി. പലയിടങ്ങളിലും കനത്ത മഴ പെയ്തു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്ത് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ മഞ്ഞ ജാഗ്രതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തായ്‌ലന്‍ഡ് കടലിടുക്കിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനമാണ് മഴ ശക്തമാകാന്‍ കാരണം.

ഇന്നലെ രാത്രിയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളില്‍ പലയിടത്തും വീടുകളില്‍ വെള്ളം കയറി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

കൊല്ലത്ത് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ചാത്തന്നൂരില്‍ സര്‍വീസ് റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66 ലും കരുനാഗപ്പള്ളി, കുണ്ടറ മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Content Highlights:The India Meteorological Department has issued a yellow alert for ten districts across Kerala as the northeast monsoon intensifies. Isolated heavy rainfall accompanied by thunder and lightning is expected in various parts of the state. Authorities have advised residents in vulnerable and high-range areas to remain cautious.