Home rss national malayalam പുതിയ വാർത്ത സി എം ആര്‍ എല്‍ -എക്‌സാലോജിക് കേസ്; നോട്ടീസ് അയച്ചത് പൂര്‍ണമായും ഇ ഡി തീരുമാനമെന്ന്...

സി എം ആര്‍ എല്‍ -എക്‌സാലോജിക് കേസ്; നോട്ടീസ് അയച്ചത് പൂര്‍ണമായും ഇ ഡി തീരുമാനമെന്ന് ചെന്നിത്തല

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സി എം ആര്‍ എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കും മറ്റുമെതിരെ ഇ ഡി നോട്ടീസ് അയച്ചതിനോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നോട്ടീസ് അയച്ചത് പൂര്‍ണമായും ഇ ഡി തീരുമാനമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. എല്ലാവരുമായും ആലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

കടന്നുവന്ന വഴി പിണറായി ഓര്‍ക്കണം: മാത്യു കുഴല്‍നാടന്‍
കടന്നുവന്ന വഴി പിണറായി ഓര്‍ക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ബലാത്സംഗ കേസില്‍ പെടുത്തിയ ആളാണ് പിണറായി വിജയന്‍. അക്കാര്യം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മറക്കണോ. അന്നത്തെ ഉമ്മന്‍ ചാണ്ടിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പറയാനുള്ളതെല്ലാം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Content Highlights:
Ramesh Chennithala clarified that issuing a notice in the CMRL-Exalogic case was purely a decision taken by the Enforcement Directorate. He emphasized that political opposition leaders do not direct ED actions or investigations. The statement comes amid ongoing legal and political scrutiny surrounding the case.