Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

2
0

Source :- SIRAJLIVE NEWS

പൂപ്പാറ | സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി വിജയൻ പി വി (47) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

പണിസ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നാല് മാസത്തിനിടെ മേഖലയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് വിജയൻ.

അതേസമയം, പാലക്കാട് അട്ടപ്പാടിയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. പരിപ്പന്തറയിൽ ഭവാനിപ്പുഴയുടെ തീരത്ത് ബന്ധുക്കൾക്കൊപ്പം നിൽക്കുന്നതിനിടെയാണ് നായാടിക്കുന്ന് സ്വദേശിനിയായ ബൂഷറ (52)യ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മരണം.

ഇടുക്കി ശാന്തൻപാറയിലും ദിവസങ്ങൾക്ക് മുമ്പ് കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി മരിച്ചിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റോഡിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.

Content Highlights:
A 47-year-old man was killed in a wild elephant attack at Poopara in Idukki. Locals suspect the elephant known as Chakkakomban was behind the attack. This marks the fourth death in the region due to elephant attacks within four months. Another fatal attack was also reported in Attappady.