Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല  ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് മൂന്ന് കുട്ടികളെയാണ്  ഷിഗെല്ല ബാധിച്ച്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടു കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഒരു വിദ്യാലയത്തിലെ 164 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദി ഉണ്ടായതില്‍ ഇതുമായി ബന്ധമില്ലെന്നും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ കുഴല്‍ക്കിണറിലെ വെള്ളത്തിനു പ്രശ്‌നം ഇല്ല. സ്‌കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളില്‍  കൊടുക്കാവൂ. ഹോട്ടലുകളില്‍ ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കര്‍ശനമാക്കും. വയറിളക്കം കണ്ട കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.

Content Highlights:
Health Minister K Muraleedharan confirmed that 126 people have been infected with Shigella in Kerala. Three children were hospitalised in Kozhikode, and food safety inspections will be tightened across hotels. The minister urged the public to drink only boiled water to prevent further spread.