Home rss national malayalam പുതിയ വാർത്ത സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടീം ബ്ളാക്ക്ലീറ്റ്സ് ആണ് ഹാക്ക് ചെയ്തതെന്നും പബ്ലിഷ് ചെയ്തു

വെബ്‌സൈറ്റിന്റെ ഹോം പേജിന് പകരം പാകിസ്ഥാന്‍ പതാകയും പാകിസ്ഥാന്‍ സിന്ദാബാദ്, വി ആര്‍ പാകിസ്ഥാനി ഹാക്കേഴ്‌സ് എന്നീ സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെട്ടത്. ‘എല്ലാ ദിവസവും നിരവധി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു. ഇന്ന് നിങ്ങളുടെ ദിവസമാണ്’ എന്ന സന്ദേശവും പേജിലുണ്ടായിരുന്നു.

വെബ്‌സൈറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയതായി അവകാശപ്പെടുന്ന തരത്തിലായിരുന്നു പേജ് മാറ്റിയിരുന്നത്. എന്നാല്‍ സൈറ്റിന്റെ ഹോം പേജ് മാത്രം മാറ്റിയതാണോ ഡാറ്റാ ബേസിലേക്കോ സെര്‍വറിലേക്കോ ഹാക്കര്‍മാര്‍ പ്രവേശിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. സൈറ്റ് തിരിച്ചുപിടിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

Content Highlights: The official website of the Kerala government’s General Administration Department was hacked by a group named Team Blackleets. The homepage was replaced with the Pakistan flag and pro-Pakistan slogans. Cyber security teams have initiated steps to restore and recover the website’s access.