Home rss national malayalam പുതിയ വാർത്ത സഊദി അറേബ്യ; എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചു

സഊദി അറേബ്യ; എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചു

3
0

Source :- SIRAJLIVE NEWS

റിയാദ്|എത്യോപ്യയിൽ നിന്നുള്ള പുതിയ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി സഊദി  അറേബ്യയുടെ ഔദ്യോഗിക ഗാർഹിക തൊഴിൽ സേവന പ്ലാറ്റ്‌ഫോമായ മുസാനിദ് (Musaned) അറിയിച്ചു. എത്യോപ്യൻ തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ പുതിയ തീരുമാനങ്ങളെ തുടർന്നാണ് ഈ നടപടി.

മുസാനിദ് പ്ലാറ്റ്‌ഫോം വഴി നിലവിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ഈ വിലക്ക് വരുന്നതിന് തൊട്ടുമുമ്പ് ഒപ്പുവെച്ച പുതിയ കരാറുകളുടെയും അപേക്ഷകളുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് അറിയാൻ സ്പോൺസർമാർക്ക് തങ്ങളുടെ മുസാനിദ് അക്കൗണ്ട് പരിശോധിക്കാവുന്നതാണെന്നും  അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പണം അടയ്ക്കുന്നതും കരാറുകൾ ഒപ്പുവെക്കുന്നതും പൂർണ്ണമായും മുസാനിദ് പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രമാണ് സാമ്പത്തിക-നിയമ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും സുരക്ഷിതമെന്ന് മുസാനിദ് വീണ്ടും ഓർമ്മിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കും റീഫണ്ട് സംബന്ധമായ സഹായങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് മുസാനിദിന്റെ ഔദ്യോഗിക കസ്റ്റമർ സപ്പോർട്ട് നമ്പറായ 920002866-ൽ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും വ്യക്തമാക്കി.

Content Highlights: Saudi domestic labor platform Musaned suspended new worker recruitment from Ethiopia due to decisions by Ethiopian authorities. New applications are stopped while sponsors can check previous contract status online. Musaned urged users to conduct transactions strictly through official channels.