Home rss national malayalam പുതിയ വാർത്ത സഊദി-ഈജിപ്ത് തന്ത്രപ്രധാന പങ്കാളിത്തം: പൊതു ലക്ഷ്യങ്ങളില്‍ ‘സമ്പൂര്‍ണ ധാരണ’ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും

സഊദി-ഈജിപ്ത് തന്ത്രപ്രധാന പങ്കാളിത്തം: പൊതു ലക്ഷ്യങ്ങളില്‍ ‘സമ്പൂര്‍ണ ധാരണ’ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും

2
0

Source :- SIRAJLIVE NEWS

കൈറോ/റിയാദ് | സഊദി അറേബ്യയും ഈജിപ്തും ഒരേ താത്പര്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്നുണ്ടെന്നും ഇരു രാജ്യങ്ങളെയും സംബന്ധിച്ച വിഷയങ്ങളില്‍ സമ്പൂര്‍ണ ധാരണയുണ്ടെന്നും സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും പറഞ്ഞു.

കിരീടാവകാശിയുടെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഭാഗമായി കൈറോയില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഊദി അറേബ്യയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷ ഈജിപ്തിന്റെ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് എല്‍-സിസി ആവര്‍ത്തിച്ചു. സഊദി അറേബ്യയുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതക്കും എതിരായ ഏതൊരു ആക്രമണത്തെയും ഭീഷണിയെയും ഈജിപ്ത് പൂര്‍ണമായും തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തു. ഈജിപ്തിന്റെ ശക്തമായ പിന്തുണക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി രേഖപ്പെടുത്തി.

സഊദി-ഈജിപ്ത് ബന്ധം അറബ് ലോകത്തിനുള്ളില്‍ ഒരു മാതൃകയായി തുടരണമെന്ന് ഇരു നേതാക്കളും പറഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ കൂടുതല്‍ ഉഭയകക്ഷി ഐക്യദാര്‍ഢ്യവും ഏകോപനവും ആവശ്യമാണ്. ഹോര്‍മുസ് കടലിടുക്ക്, ബാബ് അല്‍-മന്ദാബ്, ചെങ്കടല്‍ എന്നിവയിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെയും സമുദ്ര നാവിഗേഷന്റെയും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. യെമനിലെ പ്രതിസന്ധിക്ക് സമഗ്രവും സുസ്ഥിരവുമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

Content Highlights:
Saudi Arabia and Egypt have declared a complete understanding regarding their shared strategic objectives. The announcement highlights a unified stance on regional political stability and economic collaboration. Both nations emphasized deepening bilateral ties to address broader Middle East challenges effectively.