Home rss national malayalam പുതിയ വാർത്ത സാമൂഹിക സുരക്ഷയ്ക്ക് മദ്യവും മയക്കു മരുന്നും തുടച്ചു നീക്കപ്പെടണം : കുവൈത്ത് ഐ സി എഫ്

സാമൂഹിക സുരക്ഷയ്ക്ക് മദ്യവും മയക്കു മരുന്നും തുടച്ചു നീക്കപ്പെടണം : കുവൈത്ത് ഐ സി എഫ്

2
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി |   മദ്യാസക്തിയിലും മയക്കുമരുന്നുകളുടെ ഉപയോഗത്തിലും ഉപഭോഗത്തിലും വീണു പോകുന്ന പുതുതലമുറയിലെ കുട്ടികളെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള പ്രയത്‌നങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും, സമൂഹത്തില്‍ നിന്ന്  അവ പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതിനുള്ള നടപടികള്‍ സാമൂഹിക സുരക്ഷയ്ക്ക് അനിവാര്യമാണന്നും ഐ.സി.എഫ് കുവൈത്ത്  നാഷണല്‍ സാംസ്‌കാരിക സമ്മേളനം പ്രസ്താവിച്ചു.
മദ്യവും മയക്കു മരുന്നും നിര്‍മാര്‍ജ്ജനം ചെയ്യുവാനുള്ള പരിശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ടാകണം. ഇക്കാര്യത്തില്‍ നിസ്സംഗരായി ഇരിക്കുന്നവര്‍ക്ക് ഭാവിതലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ജീവിതം ലഹരിയാക്കാനും, കുടുംബ ബന്ധങ്ങളുടെ സുരക്ഷയും ഊഷ്മളതയും ആസ്വദിക്കാനും പുതിയ തലമുറയെ പാകപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ശക്തിപെടുത്തല്‍ അനിവാര്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമകാലിക ലോകത്ത് പ്രവാചക സന്ദേശങ്ങളുടെ പ്രസക്തി പ്രമേയമാക്കി ദസ്മ ടീച്ചേര്‍സ് ഹാളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഐ.സി.എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.മദ്യാസക്തിയില്‍ വീണു പോവുകയും സകല തിന്മകളെയും  സര്‍വ്വ സാധാരണയായി കൊണ്ടാടുകയും ചെയ്തിരുന്ന ഒരു ജനവിഭാഗത്തെ നന്മയുടെ ലോകമാതൃകകളായി പരുവപ്പെടുത്തിയ പ്രവാചകന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സാമൂഹിക പരിഷ്‌കരണത്തിനും പുനരുദ്ധാരണത്തിനും എക്കാലത്തേയ്ക്കും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാലത്തുമുള്ള മുസ്ലിം സമൂഹം പ്രവാചകരെയും സന്ദേശങ്ങളെയും ഹൃദയത്തില്‍ സൂക്ഷിച്ചു പോന്നിട്ടുണ്ട്. ആ പാതയിലൂടെ ജീവിതസാഫല്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പേരോട് സഖാഫി ഉണര്‍ത്തി.
പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ എഴുതി ഐ. സി. എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകത്തിന്റെ കുവൈത്ത് നാഷണല്‍ തല പ്രകാശനം അലവി സഖാഫി, ഷിഫാ അല്‍-ജസീറ ഓപ്പറേഷന്‍സ് വിഭാഗം മേധാവി അസീം സുലൈമാന്‍ സേട്ടിനു നല്‍കി നിര്‍വഹിച്ചു. നൗഷാദ് തലശ്ശേരി ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
സയ്യിദ് സാദിഖ് തങ്ങള്‍, ആബിദ് ഐ ബ്ലാക്ക്, നാസര്‍ പെരുമ്പട്ട, ഹൈദറലി സഖാഫി, ഷംസുദീന്‍ സഖാഫി സംബന്ധിച്ചു. സാലിഹ് കിഴക്കേതില്‍ സ്വാഗതവും ബഷീര്‍ അണ്ടിക്കോട് നന്ദിയും പറഞ്ഞു.
സമീര്‍ മുസ്ലിയാര്‍, ശബീര്‍ അരീക്കോട്, റസാഖ് സഖാഫി, ശുഐബ് മുട്ടം, മുഹമ്മദലി സഖാഫി, റഫീഖ് കൊച്ചനൂര്‍ പ്രോഗ്രാം ഏകോപനം നടത്തി

Content Highlights: ICf Kuwait held a national cultural conference advocating for a total eradication of drugs and alcohol to safeguard future generations. Main speaker Perode Abdul Rahman Saqafi highlighted how the Prophet’s teachings serve as a timeless model for social reform. A anti-drug pledge and a book release were also conducted.