Source :- SIRAJLIVE NEWS
ന്യുഡല്‍ഹി| കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനിരാജക്ക് നേരെ ആക്രമണം നടന്നതായി ആരോപണം. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആനി രാജ പറഞ്ഞു.
ആസാദി മുദ്രാവാക്യം വിളിച്ച തങ്ങളുടെ അടുത്ത് വന്ന് നിങ്ങള്‍ക്ക് എന്തില്‍ നിന്നാണ് ആസാദി വേണ്ടത് എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്നും ആനി രാജ പറഞ്ഞു. ആര്‍എസ്എസിനെതിരെ എന്തിനാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് പറഞ്ഞാണ് ആക്രമികള്‍ ആദ്യം വന്നത്.
വലിയ കൂട്ടമായി എത്തിയവര്‍ സിപിഐ നേതാക്കളെ തള്ളി-തള്ളി മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. രണ്ടു പേര് നിലത്തു വീണു. നാലു പേര് പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. അംബേദ്ക്കറേയും ഭരണഘടനയേയും ചേര്‍ത്താണ് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചത്.
എന്നാല്‍, ഷര്‍ജില്‍ ഇമാമിന് വേണ്ടി മുദ്രാവാക്യം വിളിച്ചു എന്നാണ് അക്രമകാരികള്‍ പോലീസിനോട് പറഞ്ഞതെന്നും ആനി രാജ പറഞ്ഞു. പ്രതിഷേധത്തിനിടയില്‍ കയറി ആക്രമണം നടത്തുക എന്നത് ആര്‍എസ്എസിന്റേയും ബിജെപിയുടേയും അജണ്ടയാണെന്നും ആനി രാജ പറഞ്ഞു. എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി നിഷ സിദ്ദു എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Content Highlights:
CPI leader Annie Raja alleged that she was attacked during a protest demanding Education Minister Dharmendra Pradhan resignation. She stated that attackers targeted them for shouting anti-government slogans. NFIW General Secretary Nisha Sidhu sustained injuries during the protest scuffle.







