Source :- SIRAJLIVE NEWS
കൊച്ചി | വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പിറവം കക്കാട് സ്വദേശി അരുണ്‍ പ്രകാശാണ് (31) മരിച്ചത്.
ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ എന്തോ പറഞ്ഞു എന്ന പേരിലായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അതിനിടെ സുഹൃത്ത് ജിഷ്ണു കൈയില്‍ കരുതിയിരുന്ന കുപ്പിയിലെ പെട്രോള്‍ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 12.15നും 1.30നും ഇടയില്‍ പിറവം സ്‌നേഹഭവന്‍ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപമാണ് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Content Highlights:
A 31-year-old youth named Arun Prakash died after being set on fire by his friend in Piravom. The incident occurred following an argument regarding a phone conversation with the friend’s mother. Police have taken two friends into custody in connection with the attack.




