Home LATEST NEWS malyalam പുതിയ വാർത്ത സ്ത്രീകള്‍ക്ക് സൗജന്യയാത്ര, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 3000 രൂപ; വന്‍ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ ബജറ്റ്

സ്ത്രീകള്‍ക്ക് സൗജന്യയാത്ര, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 3000 രൂപ; വന്‍ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ ബജറ്റ്

2
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത| പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത. സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. തൊഴിലില്ലാത്ത യുവാക്കള്‍ക്കായി ‘ഭരോസ സ്‌കീം’ പ്രഖ്യാപിച്ചു.

21 വയസ് മുതല്‍ 45 വയസ് വരെയുള്ള തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3,000 രൂപയും ബിരുദമില്ലാത്ത തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 2,000 രൂപയും ധനസഹായം ലഭിക്കും. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അന്നപൂര്‍ണ യോജനയ്ക്ക് 36,000 കോടി വകയിരുത്തി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബിജെപി സര്‍ക്കാര്‍ അറിയിച്ചു. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 50,000 രൂപ ഒറ്റത്തവണ സഹായ ധനവും സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാന്‍ 550 കോടിരൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 20,000 പോലീസ് ഒഴിവുകളും 50,000 അധ്യാപക തസ്തികകളും ഉള്‍പ്പെടെ ഒരുലക്ഷം ഒഴിവുകള്‍ നികത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതില്‍ മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 20 ശതമാനം വര്‍ധിപ്പിക്കും. കൊല്‍ക്കത്തയില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയും മൂന്ന് പുതിയ എയര്‍ഫീല്‍ഡുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വ്യോമ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights:
West Bengal Finance Minister Swapan Dasgupta presented the first full budget of the BJP government focusing on social welfare and infrastructure. The budget introduced the Bharosa Scheme providing monthly financial aid to unemployed youth and allocated thirty-six thousand crore rupees for the Annapurna Yojna. Additionally the government announced a twenty percent increase in dearness allowance and plans to fill one lakh jobs.