Home LATEST NEWS malyalam പുതിയ വാർത്ത ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടാന്‍ 11 പുതിയ തസ്തിക സൃഷ്ടിച്ചു

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടാന്‍ 11 പുതിയ തസ്തിക സൃഷ്ടിച്ചു

2
0

Source :- SIRAJLIVE NEWS

കൊച്ചി | കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടാന്‍ 11 പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്. മൂന്ന് സ്‌പെഷ്യല്‍ പ്ലീഡര്‍മാര്‍, നാല് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.

യു ഡി എഫ് ഘടകകക്ഷികള്‍ക്ക് പദവികള്‍ പങ്കിടുന്നതിനുവേണ്ടിയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 137 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഹൈക്കോടതിയിലുണ്ട്. ഒരു വര്‍ഷത്തേക്കാണ് പുതിയ നിയമനം. എന്നാല്‍ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീര്‍ഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അനര്‍ഹരും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും കടന്നുകൂടിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ചവരെ നിശ്ശബ്ദമാക്കാനാണ് 11 പുതിയ തസ്തിക സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നാണ് ആരോപണം. അതോടൊപ്പം, സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരെയും നിയമിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അംഗത്തെയും നാല് സ്റ്റാന്‍ഡിങ് കോണ്‍സല്‍ മാരെയുമാണ് നിയമിച്ചത്. എം ആര്‍ രമേഷ് ബാബുവാണ് സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍.

ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതല്‍ അഭിഭാഷകരെ നിയമിക്കണമെന്ന എ ജി യുടെ ആവശ്യപ്രകാരമാണ് 11 പുതിയ തസ്തികള്‍ സൃഷ്ടിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.

Content Highlights:
The Kerala government has created 11 new government pleader posts in the High Court following a request from the Advocate General due to an increasing backlog of cases. This move faces severe criticism and allegations of political appeasement from the opposition’s legal wings. New standing counsels have also been appointed to represent the state in the Supreme Court.