Home rss national malayalam പുതിയ വാർത്ത 2026 ജിദ്ദ ടൊയോട്ട ബാജ റാലി നവംബര്‍ 11ന് ആരംഭിക്കും; ടൊയോട്ട ബാജ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം...

2026 ജിദ്ദ ടൊയോട്ട ബാജ റാലി നവംബര്‍ 11ന് ആരംഭിക്കും; ടൊയോട്ട ബാജ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരം നാല് ദിവസങ്ങളിലായി നടക്കും

4
0

Source :- SIRAJLIVE NEWS

ജിദ്ദ | സഊദി  ടൊയോട്ട ബാജ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടായ 2026 ജിദ്ദ ടൊയോട്ട ബാജ റാലി  നവംബർ 11 ബുധനാഴ്ച ആരംഭിക്കും. ജിദ്ദയിലെ മണൽപ്പരപ്പുകളിൽ നാല് ദിവസങ്ങളിലായാണ് ഈ ആവേശകരമായ മോട്ടോർസ്‌പോർട്ട് മാമാങ്കം അരങ്ങേറുന്നത്. സഊദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ബക്ഷാബ് മോട്ടോർസ്‌പോർട്ടും ജമീൽ മോട്ടോർസ്‌പോർട്ടും ചേർന്നാണ് ഈ റാലി സംഘടിപ്പിക്കുന്നത്.

ബാജ റാലിയില്‍ കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, ക്വാഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 17 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 88 മത്സരാര്‍ത്ഥികളാണ് മത്സരിക്കുന്നത്. അംഗീകൃത നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പങ്കെടുക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, അഡ്മിനിസ്‌ട്രേറ്റീവ് പരിശോധനകൾ, സാങ്കേതിക സ്‌ക്രൂട്ടിനിയറിംഗ് എന്നിവയോടെയാണ് റാലി പ്രോഗ്രാം ആരംഭിക്കുന്നത്,നവംബർ 12 രാവിലെ 11 മണിക്ക് പ്രീ-ഇവന്റ് പ്രസ് കോൺഫറൻസും നടക്കും

മത്സരത്തിന്റെ ആദ്യദിനത്തിൽ 217 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലൂടെയാണ് ആദ്യദിന പോരാട്ടം,
നവംബർ 14 ശനിയാഴ്ച്ച 104 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട മത്സരത്തോടെ റാലി സമാപിക്കും. വൈകുന്നേരം 5:30-ന് വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം വിതരണവും നടക്കും.

Content Highlights: The 2026 Jeddah Toyota Baja Rally starts this Wednesday, featuring 88 competitors from 17 countries across car, motorcycle, and quad categories. Organised by SAMF alongside Bakhashab Motorsport and Jameel Motorsport, the 4-day event kicks off with technical scrutiny and a press conference. The rally finishes on November 14 with the prize ceremony at 5:30 PM.