Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അന്തരിച്ച നടൻ സലിം കുമാറിന് കൊച്ചി അമൃത ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ച് സുരേഷ് ഗോപി. ചിരിക്കും ഹാസ്യത്തിനും പുതിയൊരു ഭാവം നൽകിയ അതുല്യ പ്രതിഭയായിരുന്നു സലിം കുമാറെന്നും, മലയാള സിനിമയിലെ മറ്റ് ഹാസ്യ രാജാക്കന്മാരിൽ നിന്നെല്ലാം വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും സുരേഷ് ഗോപി പറഞ്ഞു.

വ്യത്യസ്ത രാഷ്ട്രീയ ചേരികളിലായിരുന്നിട്ടും തങ്ങൾക്കിടയിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സലിം കുമാറിന്റെ രാഷ്ട്രീയവുമായി ചേർന്നുപോകുന്നതല്ല എന്റെ രാഷ്ട്രീയം. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയത്തിലെ നേതാക്കളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം എന്നെ സ്നേഹിച്ചു.

ആ ഒരു വലിയ ബന്ധമാണ് ഇപ്പോൾ അറ്റുപോയത്. വേർപെട്ടുപോകുന്നയാൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവനാണെങ്കിൽ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. ഒരു ജനതയ്ക്ക് വലിയൊരു സന്ദേശം അവശേഷിപ്പിച്ചാണ് സലിം കുമാർ യാത്രയാകുന്നത് സുരേഷ് ഗോപി പറഞ്ഞു.