Source :- SIRAJLIVE NEWS

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിഗ്രഹങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകള്‍ കോടതി ശേഖരിക്കും.

കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

2019 ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് യഥാര്‍ഥ പാളികളില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണം പ്രത്യേക തരം രാസമിശ്രിതമായ ‘സ്ട്രിപ്പിങ് സാള്‍ട്ട്’ ഉപയോഗിച്ച് വേര്‍തിരിച്ചെടുത്തതായും ഇതിന്റെ സാമ്പിള്‍ ലാബ് പരിശോധനക്ക് അയച്ചതായും എസ് ഐ ടി കോടതിയെ അറിയിച്ചു.