Home LATEST NEWS malyalam പുതിയ വാർത്ത മർകസ് സെൻട്രൽ അലുംനിക്ക് പുതിയ നേതൃത്വം

മർകസ് സെൻട്രൽ അലുംനിക്ക് പുതിയ നേതൃത്വം

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്| മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠനം പൂർത്തീകരിച്ച പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ സെൻട്രൽ അലുംനിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മർകസ് നോളേജ് സിറ്റിയിൽ നടന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവിലാണ് സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി പ്രസിഡന്റും സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ ജനറൽ സെക്രട്ടറിയും അബ്ദുസ്സമദ് എടവണ്ണപ്പാറ ട്രഷററുമായ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. മർകസ് സ്ഥാപകൻ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

38 യൂണിറ്റുകളിലായി രണ്ട്‌ ലക്ഷത്തിലധികം പൂർവവിദ്യാർഥികളാണ് മർകസ് സെൻട്രൽ അലുംനിക്ക് കീഴിലുള്ളത്. നിലവിൽ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, തൊഴിൽ, സംരംഭകത്വ, കരിയർ മേഖലകളിൽ ശ്രദ്ധേയമായ പദ്ധതികൾ അലുംനിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ യൂണിറ്റ് തലങ്ങളിലെ കൗൺസിലിനും പുനഃസംഘടനക്കും ശേഷം ഓൺലൈൻ പങ്കാളിത്തത്തോടെ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് നേതൃത്വത്തെ കണ്ടെത്തിയത്. റിട്ടേർണിംഗ് ഓഫീസർമാരായ വിഎം റഷീദ് സഖാഫി, ഷമീം കെകെ എന്നിവർ പ്രക്രിയകൾക്ക് നേതൃത്വം നൽകി.

മറ്റു ഭാരവാഹികൾ: അഡ്വ. സയ്യിദ് സുഹൈൽ നൂറാനി അവേലം, ആസഫ് നൂറാനി (വൈസ് പ്രസിഡന്റുമാർ), ശരീഫ് നിസാമി, അൻവർ ടിടി ചേറൂർ, ഇബ്‌റാഹിം അഫ്സൽ, അഡ്വ. സുഹൈൽ സഖാഫി, അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, ജി അനീസ് കക്കാട്, ഹിറാഷ് വികെ (സെക്രട്ടറിമാർ), അക്ബർ ബാദുഷ സഖാഫി (ചീഫ് കോർഡിനേറ്റർ), സ്വാദിഖ് കൽപ്പള്ളി, മിസ്തഹ് മൂഴിക്കൽ (കോർഡിനേറ്റർ). മർകസ് അലുംനി ആവിഷ്കരിക്കുന്ന വിവിധ പദ്ധതികൾ നിർവഹിക്കുന്നതിനുള്ള ഡയറക്ടറേറ്റ് അംഗങ്ങളായി സിപി ഉബൈദുല്ല സഖാഫി, ജൗഹർ കുന്ദമംഗലം, റഹീം പിടി (ആസ്മാൻ), ദുൽകിഫിൽ സഖാഫി, ബഷീർ പാലാഴി (ഹോളിഡേയ്‌സ്), അബ്ദുൽ ജബ്ബാർ നരിക്കുനി, അശ്‌റഫ് അരയങ്കോട് (മർസ), ഷമീർ വട്ടക്കണ്ടി, ബിഷ്ർ കൊടുവള്ളി (വെഞ്ചേഴ്‌സ്), ഉനൈസ് മുഹമ്മദ്, ശമീം പാഴൂർ, അത്വിയത്ത് ടികെ (കൾച്ചർ ആൻഡ് ഹെറിറ്റേജ്) എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹികളെ മർകസ് നേതൃത്വം അഭിനന്ദിച്ചു.

Content Highlights:
The central alumni association of Markaz selected its new committee during a delegate conclave held at Markaz Knowledge City. Sayyid Swalih Shihab Jifri was chosen as President and CK Muhammad Iringannoor as General Secretary. Founder Kanthapuram AP Aboobacker Musliyar attended the event.