Source :- SIRAJLIVE NEWS
തിരുവനന്തപുരം | വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയ്ക്കുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. മിഷന്‍ സമുദ്ര, സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ വര്‍ധന, ശമ്പള പരിഷ്‌കരണം, കിഫ്ബിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍, ഇന്ദിരാ ഗ്യാരന്റി നടപികള്‍ എന്നിവയുണ്ടാകുകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍.
വിഭവ സമാഹരണത്തിന് എന്തൊക്കെ നടപടികള്‍ പ്രഖ്യാപിക്കുമെന്നതാണ് ആകാംക്ഷ. കേന്ദ്ര സഹായത്തിലെ 20000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വി ഡി
സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു
അധിക വരുമാനം കണ്ടെത്തിയേ തീരു. നികുതി ചോര്‍ച്ച തടയാനും നികുതി പിരിവ്
ഊര്‍ജിതമാക്കാനുമുളള നടപടികള്‍ അടങ്ങുന്ന സമഗ്ര പദ്ധതികളും ബജറ്റിലുണ്ടായേക്കും
#KeralaBudget2026 #VDSatheesan #UDFGovernment #KeralaNews #FinancialPlan #KeralaAssembly #BudgetLive
Content Highlights: Kerala Chief Minister and Finance Minister VD Satheesan is presenting the newly elected UDF government’s first revised state budget today at 9 AM. The budget is highly anticipated following a recent white paper that highlighted severe fiscal challenges and a massive deficit in central assistance. Key announcements regarding the Indira Guarantee schemes, government employee DA hikes, and revenue mobilization are expecte




