Source :- SIRAJLIVE NEWS
മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലയിലെ പന്ത്രണ്ട് സോണുകളില്‍ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന ‘റിസ്റ്റോറ 26’ ക്യാബിനറ്റ് അസംബ്ലി നാളെ (ജൂണ്‍ 20, ശനി). രാവിലെ 10.30 മുതല്‍ മലപ്പുറം വാദിസലാം ഓഡിറ്റോറിയത്തിലാണ് അസംബ്ലി നടക്കുക.
സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി നടക്കുന്ന സംഗമത്തില്‍ കര്‍മ പദ്ധതികളുടെ പഠനവും സോഷ്യല്‍ ഓഡിറ്റിംഗും ചര്‍ച്ചക്ക് വിധേയമാക്കും. സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി പ്രാര്‍ഥന നടത്തും.
സി കെ യു മൗലവി മോങ്ങത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അലവിക്കുട്ടി ഫൈസി എടക്കര, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി എച്ച് ഹംസ സഖാഫി നിലമ്പൂര്‍, കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Content Highlights:
The Kerala Muslim Jamaat is organizing its major event Restora 26 tomorrow. Top leaders and organizational representatives from across the state will participate in the conference. The event aims to discuss community empowerment and various socio-religious initiatives in Kerala.




