Home LATEST NEWS malyalam പുതിയ വാർത്ത വിമാനത്താവളത്തില്‍ എത്തിയ ശേഷം കാണാതായ പ്രവാസി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

വിമാനത്താവളത്തില്‍ എത്തിയ ശേഷം കാണാതായ പ്രവാസി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

3
0

Source :- SIRAJLIVE NEWS

മസ്‌കത്ത് | സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം കാണാതായ പ്രവാസി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍.
ഒമാനിലെ മസ്‌കത്തില്‍ രണ്ട് മാസം മുമ്പ് കാണാതായ കൊല്ലം അഞ്ചല്‍ കരുകോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ ഖാദറ-ബീവിജ സൈനം ബീവി ദമ്പതികളുടെ മകന്‍ അനസ് നാസ(30)റിന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 23 മുതല്‍ യുവാവിനെ കാണാതായിരുന്നു.

വാദി കബീറിലെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍നിന്ന് ലീവെടുത്തിരുന്നു. തുടര്‍ന്ന് മബേല സനായയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഐമന്‍ഷായുടെ അടുക്കലെത്തുകയും ഏപ്രില്‍ 22ന് അനസിനെ സഹോദരന്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തതായാണ് വിവരം. പിറ്റേന്ന് നാട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

ഏപ്രില്‍ 23ന് അനസിന്റെ സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനസിന്റേതാണെന്ന സൂചനയുണ്ടായത്. ജനിതക പരിശോധന വഴിയാണ് മൃതേദേഹം അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മരണത്തിനു പിന്നില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം.

Content Highlights:
Anas Nasar, a 30-year-old expatriate from Kollam who went missing from Muscat International Airport two months ago, was found dead. His body was identified through a DNA test conducted at an Oman military hospital mortuary. Anas had taken leave from his company to attend his brother’s wedding.