Source :- SIRAJLIVE NEWS
നോളജ് സിറ്റി| സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ദിനത്തോടാനുബന്ധിച്ച് എസ് എസ് എഫ് വിറാസ് ദഅ്വ സെക്ടര്‍ സംഘടിപ്പിച്ച ‘സെന്റീനിയ 26’ ഏകദിന ശില്‍പശാല സമാപിച്ചു. സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രവും ആശയപരമായ മുന്നേറ്റങ്ങളും ശില്‍പശാലയില്‍ സവിസ്തരം ചര്‍ച്ചയായി. വിവിധ പഠന സെഷനുകള്‍ക്ക് സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ ഉത്ഭവവും നാള്‍വഴികളും ‘സമസ്ത: സമഗ്രതയുടെ ഒരു നൂറ്റാണ്ട്’ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരവും ‘താണ്ടിയ ദൂരങ്ങള്‍: വഴികാട്ടിയ വെളിച്ചങ്ങള്‍’ എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പറവൂരും സംസാരിച്ചു.
‘വികല പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള സമസ്തയുടെ ആശയപരമായ ചെറുത്തുനില്‍പ്പുകള്‍’ സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും ‘സംഘടനാ നയരൂപീകരണങ്ങളിലെ രീതിശാസ്ത്രം’ എസ് എസ് എഫ് ഇന്ത്യ സെക്രട്ടറിയേറ്റ് അംഗം ഫിര്‍ദൗസ് സുറൈജി കടവത്തൂരും അവതരിപ്പിച്ചു.
പുതുതലമുറയുടെ സാമൂഹിക ഉത്തരവാദിത്തങ്ങളും ശതാബ്ദിക്ക് ശേഷമുള്ള സമസ്തയുടെ ഭാവി മുന്നേറ്റവും ചര്‍ച്ച ചെയ്ത സമാപന സെഷന് സി കെ റാശിദ് ബുഖാരി നേതൃത്വം നല്‍കി. സമാപന സംഗമത്തില്‍ സി എസ് മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, എം കെ മുഹമ്മദ് ദാരിമി, താത്തൂര്‍ ഇബ്രാഹീം സഖാഫി, മുഹമ്മദ് നൂറാനി വള്ളിത്തോട്, മജീദ് പുത്തൂര്‍, അബ്ദുറഹ്‌മാന്‍ മുല്ല, ജാഫര്‍ ഷാ, ഫസല്‍, ലത്തീഫ് ഹാജി, മുഹമ്മദ് മുനവ്വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights:
The Centenia 26 workshop was held at Markaz Knowledge City to mark Samastha’s foundation day. SYS president Dr Muhammad Abdul Hakim Azhari inaugurated the event which discussed Samastha’s centenary history. Prominent Sunni leaders led various educational sessions focusing on the organization’s legacy.




