Home LATEST NEWS malyalam പുതിയ വാർത്ത നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന്

നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന്

2
0

Source :- SIRAJLIVE NEWS

നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് പരീക്ഷ നടക്കുക. ഓൺലൈൻ അപേക്ഷകൾ ഈ മാസം 21 ന് അവസാനിക്കും. natboard.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ നടത്താം. ഇത്തവണ മുതൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് ദേശീയ പരീക്ഷാ ബോർഡ് വ്യക്തമാക്കി. രാജ്യത്തെവിടെയും പരീക്ഷാ കേന്ദ്രം ലഭിക്കാം. ഈ വർഷം മുതൽ ആധാർ ഓതന്റിക്കേഷൻ നടപ്പാക്കും.

പരീക്ഷാ കേന്ദ്രം ലഭിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നൽകാം. അപേക്ഷയിലെ വിലാസം ഉൾപ്പെടുന്ന സംസ്ഥാനം ഒന്നാമത്തെ മുൻഗണനയായി നൽകാം. അടുത്ത രണ്ട് മുൻഗണനയായി സമീപ സംസ്ഥാനങ്ങൾ നൽകാം. അപേക്ഷകരുടെ ആവശ്യം അനുസരിച്ചു പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ, രാജ്യത്തെവിടെയും കേന്ദ്രം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മുൻവർഷങ്ങളിൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകിയാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. ഈ രീതി മാറ്റിയതിനാൽ അപേക്ഷ നൽകാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും മാർഗരേഖയിലുണ്ട്. അപേക്ഷാഘട്ടത്തിൽ വിദ്യാർഥികൾ ആധാർ നമ്പർ നൽകണം. തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ബയോമെട്രിക് പരിശോധന നടത്തിയാകും പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുക. ബയോമെട്രിക് പരിശോധന തടസ്സപ്പെടാതിരിക്കാൻ വിരലുകളിൽ ഹെന്ന, നിറം എന്നിവ പാടില്ലെന്നും ബോർഡ് അറിയിച്ചു.

ഈ വർഷം മുതൽ 180 ചോദ്യങ്ങളായിരിക്കും പരീക്ഷക്ക് ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം വരെ 200 ചോദ്യങ്ങളാണുണ്ടായിരുന്നത്. രാവിലെ ഒന്പത് മുതൽ 12.30 വരെയാണ് പരീക്ഷ.

നീറ്റ് പി ജിക്ക് 21നു രാത്രി 11.55 വരെ രജിസ്റ്റർ ചെയ്യാം. എഡിറ്റ് വിൻഡോ 25 മുതൽ 28 വരെ ലഭ്യമാക്കും. അതേസമയം പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ആധാർ വിവരങ്ങൾ, വിലാസം, പരീക്ഷാ കേന്ദ്രമാകേണ്ട സംസ്ഥാനങ്ങളുടെ മുൻഗണനാക്രമം എന്നിവ തിരുത്താൻ അനുവദിക്കില്ല. സിറ്റി ഇന്റിമേഷൻ ആഗസ്റ്റ് 11ന് ലഭ്യമാക്കും. ജനറൽ, ഒ ബി സി വിഭാഗത്തിന് 3,500 രൂപയും എസ്‌ സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിനു 2,500 രൂപയുമാണ് ഫീസ്. അഡ്മിറ്റ് കാർഡ് ആഗസ്റ്റ് 27ന് ലഭിക്കും. സെപ്തംബർ 30നുള്ളിൽ ഫലം പ്രഖ്യാപിക്കും.

Content Highlights:
The NEET PG exam is scheduled for August 30 in computer-based mode nationwide. Online registration continues until July 21 via the official website natboard.edu.in. The exam format changes this year to feature 180 questions with mandatory biometric verification enforced at all centers.